മാനന്തവാടി: വയനാട് ജില്ലയുടെ പ്രഥമ സിഗ്‌നല്‍ ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ലെഫ്റ്റ്‌നന്റ ടി.ലാല്‍ കൃഷ്ണനെ വയനാട് ജില്ലാ സിഗ്‌നല്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മൊമന്റോ നല്‍കി ആദരിച്ചു.
മാനന്തവാടി പീച്ചങ്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സംഘടന അനുമോദിച്ചത്.
രക്ഷധികാരി തോമസ് പാടിയറ, പ്രസിഡന്റ് ജ്യോതി കുമാര്‍, സെക്രട്ടറി തങ്കച്ചന്‍ എം.പി, ട്രഷര്‍ ബാബു എ. വി, എക്‌സിക്യൂട്ടീവ് മെമ്പര്‍ ദേവസ്യ എം.എ, ബാബു ഒ.കെ, സെബാസ്റ്റ്യന്‍ പയ്യമ്പള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
