ദേവസ്വം മന്ത്രി കെ മുരളീധരതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രതിപക്ഷത്തുള്ളപ്പോൾ കോടതി അന്വേഷണങ്ങളെ സ്വാഗതം ചെയ്തവർ ഇപ്പോൾ നിലപാട് മാറ്റുകയാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കുന്നതും ഉചിതമായ രീതിയല്ല. ഈ സർക്കാർ അധികാരത്തിൽ വന്നത് മുതൽ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു.പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സർക്കാര്‍ നിയമിച്ചു .പിന്നീട് ഉണ്ടായ വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് നടപടി റദ്ദ് ചെയ്യേണ്ടി വന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാകുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *