കള്ളാടി: ജില്ലയില്‍ വേദന സൃഷിടിച്ച് സംഭവിച്ച മേപ്പാടിയിലെ കള്ളാടി ദുരന്ത സ്ഥലം സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു.കള്ളാടിയിലെ ദുരന്ത സ്ഥലവും തകര്‍ന്നുപോയ മസ്ജിദും വീടുമടക്കമുള്ളതാണ് സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി. മൂസക്കോയ മുസ്‌ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി,എസ്.എം എഫ് സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, എസ്.വൈ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. ഇബ്രാഹിം ഫൈസി പേരാല്‍, സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയതും കാര്യങ്ങള്‍ വിലയിരുത്തിയതും.പുത്തുമലക്കും മുണ്ടക്കൈ ചൂരല്‍മലക്കും ശേഷം കള്ളാടിയിലും ദുരന്തം ആവര്‍ത്തിക്കപ്പെട്ടത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും ഓരോ ദുരന്തത്തിന്റെപിന്നിലും മനുഷ്യ കരങ്ങളുടെ തെറ്റായ പങ്കുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയുമെല്ലാംജാഗ്രത ഒരു പോലെ ഉണ്ടാവണമെന്നും നേതാക്കള്‍ആവശ്യപ്പെട്ടു.
എസ് വൈ എസ് ജില്ലാ നേതാക്കളായ കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ, കെ എ നാസര്‍ മൗലവി മടക്കിമല, എ കെ സുലൈമാന്‍ മൗലവി, എ കെ മുഹമ്മദ് ദാരിമി വാകേരി, വി കെ അബ്ദുറഹ്മാന്‍ ദാരിമി,എസ് കെ എസ് എസ് എഫ് ജില്ലാ നേതാക്കളായ ഷംസുദ്ദീന്‍ വാഫി പനമരം, സഫീര്‍ മേപ്പാടി അലി മാസ്റ്റര്‍ മേപ്പാടി,മുഹമ്മദ് ഗസ്സാലി ഉള്ളിശേരി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
