കുപ്പാടിത്തറ: മികവാര്‍ന്ന ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. പൊതു വിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തിയ ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാര പട്ടികയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം കരുത്ത് തെളിയിച്ചത്. സംസ്ഥാനത്തെ 2248 യൂണിറ്റുകളില്‍ നിന്നാണ് മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം കുറുമ്പാലയ്ക്ക് ലഭിക്കുന്നത്.രണ്ട് ലക്ഷം ര!ൂപയ!ും ഫലകവ!ും പ്രശസ്!തി പത്രവ!ും അടങ്ങ!ുന്ന പ!ുരസ്‌കാരം കേരള മുഖ്യമന്ത്രി വി. ഡി സതീശനില്‍ നിന്ന് ഏറ്റുവാങ്ങി. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും നൂതനമായ പദ്ധതികളുമാണ് സ്‌കൂളിനെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്.റൊട്ടീന്‍ ക്ലാസുകള്‍, ക്യാമ്പുകള്‍,?ഡിജിറ്റല്‍ മാഗസിന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിങ്ങനെ പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കായി നടത്തിയ ഐ.ടി പരിശീലനങ്ങളാണ് കുറുമ്പാലയെ വ്യത്യസ്തമാക്കുന്നത്.രക്ഷിതാക്കള്‍, അമ്മമാര്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍, ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക ഐ.ടി പരിശീലനങ്ങളും സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകളും യൂണിറ്റ് സംഘടിപ്പിച്ചു വരുന്നു.െ്രെപമറി കുട്ടികള്‍ക്കായി ലേണിംഗ് മൊബൈല്‍ ആപ്പ്, ‘ലിറ്റില്‍ ന്യൂസ്’ എന്ന പേരില്‍ ഡിജിറ്റല്‍ ന്യൂസ് പേപ്പര്‍, പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിര്‍മ്മാണം എന്നിവ യൂണിറ്റിന്റെ തനത് പ്രവര്‍ത്തനങ്ങളാണ്.ഹൈസ്‌കൂള്‍ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇമെയില്‍ ഐ.ഡി തയ്യാറാക്കി നല്‍കിയതും റോബോട്ടിക് ഫെസ്റ്റുകള്‍ സംഘടിപ്പിച്ചതും ശ്രദ്ധേയമായി.?കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂള്‍ യൂണിറ്റ് നടത്തിവരുന്ന ‘എല്‍.കെ ഇല്ലുമിനേഷന്‍ അവാര്‍ഡ്’ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2023ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ് (ജില്ലായില്‍ മ!ൂന്നാം സ്ഥാനം) തുക വിനിയോഗിച്ച് സ്‌കൂളില്‍ സജ്ജമാക്കിയ ‘ലിറ്റില്‍ കൈറ്റ്‌സ് ഫോട്ടോ ഗാലറി’ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ്.സബ് ജില്ലാതലം മുതല്‍ സംസ്ഥാന തലം വരെയുള്ള വിവിധ ക്യാമ്പുകളില്‍ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കാന്‍ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. ത!ുടര്‍ച്ചയായി രണ്ടാമത്തെ പ!ുരസ്!കാര നേട്ടം വിദ്യാലയത്തെ തേടിയെത്തിയ സന്തോഷത്തിലാണ് ക!ുട്ടികള!ും,രക്ഷിതാക്കള!ും,അധ്യാപകര!ും. കഴിഞ്ഞ വര്‍ഷത്തെ കൈറ്റ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഫൈനലിസ്റ്റ് പ!ുരസ്‌കാരവ!ും കുറുമ്പാലക്ക് ലഭിച്ചിരുന്ന!ു.
തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ ഡെ. സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, ഡോ : സതീഷ് ബാബു ഐ എ എസ് , സെന്‍ഹില്‍ കുമാര്‍ ഐ എ എസ് എന്നിവര്‍ പ്രസംഗിച്ചു.
