മടക്കിമല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി ജില്ലാ ഉപസമിതിയും മടക്കിമല ഗവ. എല്‍.പി സ്‌കൂളും സംയുക്തമായി ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം, കഥയും വരയും തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി കെ വിജു അധ്യക്ഷനായി. ബാലവേദി ഉപസമിതി സംസ്ഥാന കണ്‍വീനര്‍ കെ എ അഭിജിത്ത് ക്വിസ് മത്സരത്തിനും കഥയും വരയും സെഷന് ആര്‍ട്ടിസ്റ്റ് കെ എ അഭിനുവും നേതൃത്വം നല്‍കി. മത്സരത്തില്‍ അബ്ദുള്‍ ഹാദി, സാക്ഷ്യ, ആത്മിക കെ പ്രബേഷ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
അധ്യാപകരായ പ്രിന്‍സി വാസ്, ജിന്‍സി മാത്യു, അബ്ദുള്‍ ഗഫൂര്‍, ഷെറിന്‍ ബേബി, പി പ്രജീഷ എന്നിവര്‍ സംസാരിച്ചു.
