കെ എസ് ആർ ടി സി ബസ് ആക്‌സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം.എട്ടാം വളവിലാണ് സംഭവം.ബസ് റോഡിന് വിലങ്ങനെയായുള്ളതിനാൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

കുറ്റ്യാടി ഭാഗത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന വാഹനമാണ് തകരാറിലായത്.

അതേസമയം താമരശേരി ചുരത്തിലും ഗതാഗത തടസ്സം നേരിടുന്നു..

ചുരത്തിലെ മരച്ചില്ലകൾ വെട്ടിമാറ്റുന്നത് മൂലമാണ് ഗതാഗത തടസ്സം

വയനാട്ടിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള രണ്ടു പ്രധാന ചുരവും ബ്ലോക്ക് ആയതിനാൽ യാത്രക്കാർ വൻ പ്രതിസന്ധി ആണ് നേരിടുന്നത്.

അവശ്യ യാത്രക്കാർ മറ്റ് യാത്രാമാർഗങ്ങൾ ഉപയോഗിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *