പരസ്പരം അകന്ന് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. ഉത്തര്‍ പ്രദേശിലെ അംറോഹയിലാണ് സംഭവം. സരോജ് (20), സാവിത്രി റാണി (19) സന്തോഷ് (18) എന്നിവരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചത്.

സഹോദരിമാര്‍ മൂന്ന് പേരും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമാരാണ്. ഇവരുടെ ഭര്‍ത്താവ് വികാസ് ക്യാമറാമാനുമാണ്. ചാമുണ്ഡ മാതാ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. എന്നാല്‍ ഈ വിവാഹം വിശ്വാസങ്ങള്‍ക്കെതിരാണെന്ന് ചില ഹിന്ദു സംഘടനകള്‍ വിമര്‍ശിച്ചു.

തങ്ങളുടെ ജീവിത കാലത്ത് ഒരിക്കല്‍പ്പോലും പിരിഞ്ഞിരുന്നിട്ടില്ലെന്നും വിവാഹിതരായി മൂന്ന് വീടുകളിലേക്ക് പോകുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്നും സഹോദരിമാര്‍ പറഞ്ഞു. വിവാഹം കഴിയുമ്പോള്‍ പിരിയണമല്ലോ എന്നോര്‍ത്ത് മരിക്കാന്‍ വരെ ആലോചിച്ചിട്ടുണ്ട്. പിന്നീടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. തങ്ങള്‍ നാലുപേരും പ്രായപൂര്‍ത്തിയായവരാണ്. തങ്ങളുടെ വിവാഹം തങ്ങളുടെ പൂര്‍ണ താത്പര്യപ്രകാരമാണ് നടന്നതെന്നും സഹോദരിമാര്‍ കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *