കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 1,06,000ന് മുകളിലാണ് സ്വര്‍ണവില. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. 1,06,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് ഉയര്‍ന്നത്. 13,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോഴും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4000 ഡോളര്‍ എന്ന നിലയില്‍ പിടിച്ചുനില്‍ക്കുകയാണ് സ്വര്‍ണവില.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *