പടിഞ്ഞാറത്തറ: ജില്ലയിൽ വല്ലപ്പോഴും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല സുരക്ഷിതമല്ലെന്നും , ഇവിടെ വികസന പ്രവർത്തനങ്ങൾ പാടില്ലായെന്നുമുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്ന കപട പരിസ്ഥിതി വാദികളേയും, തീവ്ര പരിസ്ഥിതി സംഘടനകളേയും ഒറ്റപ്പെടുത്തുവാൻ പൊതു സമൂഹം തയ്യാറാവണമെന്ന് ആഹ്വാനം ചെയ്തു ക്കൊണ്ടും, നിർമ്മാണത്തിന്റെ സിഹ ഭാഗവും പൂർത്തിയായ പൂഴിത്തോട് -പടിഞ്ഞാറത്തറ പാത തുറന്നു നൽകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും ജനകീയ കർമ്മ സമിതിയുടേയും, കേരള കർഷക മഹാ പഞ്ചായത്തിന്റേയും സംയുക്‌താഭിമുഖ്യത്തിൽ “സുരക്ഷിതമാണ് വയനാട്. അനിവാര്യമാണ് ബദൽ പാതകൾ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്കായി നമുക്കൊന്നിക്കാം എന്ന പേരിൽ ക്യാമ്പയിൻ ആഗസ്റ്റ് 1വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറയിൽ സംഘടിപ്പിക്കും.
മഴക്കാലത്ത് മാത്രമല്ല, അനിയന്ത്രിതമായ വാഹനപ്പെരുപ്പം മൂലം വയനാട് ചുരം വർഷത്തിൽ കൂടുതൽ സമയവും കുരുക്കിലമരുന്നത് വാർത്തയല്ലാതാവുന്നു. കള്ളാടി മണ്ണിടിച്ചിലിന്റെ പശ്ച്ചാത്തലത്തിൽ മേപ്പാടി – ആനക്കാംപ്പൊയിൽ തുരങ്ക പാതയുടെ ഭാവി അനശ്ചിതത്വ ലായിരിക്കുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൂഴിത്തോട് – പടിഞ്ഞാറത്തറ പാത യുടെ നടപടികൾ വേഗത്തിലാകുമെന്ന് പൊതു സമൂഹം കരുതിയിരുന്നു. ജൂലൈ 15 ന് വയനാട്ടിൽ നടത്താൻ നിശ്ച്ചയിച്ചിരുന്ന വകുപ്പുമന്ത്രിമാരുടെ ഉന്നതതല യോഗം കള്ളാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചിലവിൽ പൂർത്തീകരിക്കാൻ കഴിയുന്നതും സുരക്ഷിത പാതയുമായപൂഴിത്തോട് – പടിഞ്ഞാറത്തറ പാതക്കായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കർഷക മഹാപഞ്ചായത്ത് പ്രതിനിധികളെ കൂടാതെ വിവിധ സംഘടനകൾ മത സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ നേതൃത്വങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ക്യാമ്പയിനിന്റെ ഭാഗമാവും.
