കോഴിക്കോട്: വടകരയില്‍ ലഹരിക്കേസില്‍ പിടിയിലായ അധ്യാപകരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്. അന്വേഷണം ബംഗളൂരുവിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇടയ്ക്കിടെ ബംഗളൂരുവിലേയ്ക്ക് യാത്ര നടത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരിട്ട് ആണോ അതോ ഡീലര്‍മാര്‍ വഴിയാണോ വില്‍പ്പന നടത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് യാത്രകള്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം ആദ്യം ഇരുവരും നിഷേധിച്ചെങ്കിലും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് ലഹരിവില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

അതേസമയം ഇരുവരുടേയും അക്കൗണ്ടില്‍ എത്തിയിരിക്കുന്നത് ലക്ഷങ്ങളാണ്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ 14 ലക്ഷം രൂപയാണ് എത്തിയത്. കാവ്യയുടെ അക്കൗണ്ടില്‍ അഞ്ച് മാസം കൊണ്ട് 9 ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തി. ലഹരി വില്‍പ്പന നടത്തിയതിന്റെ പണമാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ വന്നത്. പേരാമ്പ്ര ബിആര്‍ആസിക്കു കീഴിലെ താല്‍ക്കാലിക അധ്യാപികമാരായ കെ സി കീര്‍ത്തന, കെ കാവ്യ എന്നിവരാണ് എംഡിഎംഎ വില്‍പ്പന നടത്തിയെന്ന കേസില്‍ അറസ്റ്റിലായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *