ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടത്തറ മെച്ചന നാരകത്തറ സന്തോഷിന്റെ മകന്‍ സെല്‍വിന്‍(20)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടത്തറ മെച്ചന ദാസന്റെ മകന്‍ അമല്‍(29)ന് ഗുരുതരമായി പരിക്കേറ്റു. കുറ്റിപ്പുറംതൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിക്ക് മുന്‍വശം പുലര്‍ച്ചെ 12 മണിയോടെ ആണ് അപകടം.സെല്‍വിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് സമീപത്ത് സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെല്‍വിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സിമിയാണ് സെല്‍വിന്റെ മാതാവ്. സഹോദരന്‍  എബിന്‍.മൃത സംസ്‌കാര ചടങ്ങങ്ങുകള്‍ ഇന്ന് വൈകുന്നേരം അരമ്പറ്റക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

വയനാട്ടില്‍ നിന്ന് എറണാംകുളം പോകുന്നതിനിടെയാണ് സുഹൃത്തുക്കളായ സെല്‍ബിനും അമലും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *