കല്‍പ്പറ്റ: ലഹരിക്കെതിരായ ബോധവല്‍ക്കരണവുംസാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സപ്പോര്‍ട്ട് ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരില്‍ ജില്ലാതല ലഹരി വിരുദ്ധ റാലി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ മൈതാനി പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.നൂറുകണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു. ശക്തമായി മഴ പെയ്‌തെങ്കിലും മഴനനഞ്ഞ് പ്രവര്‍ത്തകര്‍ലഹരിക്കെതിരെയുള്ളപോരാട്ടങ്ങള്‍ക്ക് പിന്തുണയേകി റാലിയില്‍ അണിനിരന്നു.ഓപ്പറേഷന്‍ തൂഫാന്‍
കേരളത്തിലെ ലഹരിമാഫിയയുടെ അടിവേരുകള്‍ പിഴുതെറിയാന്‍
കാരണമാകുന്നുവെന്നും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളെല്ലാം ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഒരുമിച്ച് അണിനിരക്കണമെന്നും റാലി സമാപനം ഉത്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മേപ്പാടി അഭിപ്രായപ്പെട്ടു.

വിഖായയുടെയും ത്വലാബയുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.എസ് കെ എസ് എസ് എഫ്ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി അധ്യക്ഷത വഹിച്ചു.അബ്ബാസ് വാഫി ചെന്നലോഡ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ജാഫര്‍ ഹൈതമി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഷിഹാബ് മാസ്റ്റര്‍ റിപ്പണ്‍,അബ്ദുല്‍ ലതീഫ് വാഫി തരുവണ,സാദിഖുല്‍ അമീന്‍ ഫൈസി,അഷറഫ് വെള്ളിലാടി,ജാഫര്‍ മില്ലുമുക്ക്,ഷംസുദ്ദീന്‍ വാഫി,മുനീര്‍ വടകര,ജുബൈര്‍ ദാരിമി വരാമ്പറ്റ,നൗഷാദ് ഗസ്സാലി ,ഷിഹാബ് ഫൈസി ,മുസ്തഫ മാടക്കര,മുജീബ് അഞ്ചുകുന്ന്,സലാം തലപ്പുഴ,നൗഷാദ് കാരാട്ട് ,ഇബ്രാഹിം തരുവണഎന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സുഹൈല്‍ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *