പാലുകുന്ന്: പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പാലുകുന്ന് ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് എന്ന വിഷയത്തില്‍ റിട്ടേയഡ് ഉപജില്ലാ വിദ്യാദ്യാസ ഓഫീസര്‍ എ.കെമുരളിധരനും, ഗോത്ര വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ സേവനങ്ങളും എന്ന വിഷയത്തില്‍ കണിയാമ്പറ്റ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എന്‍. സുനിലും ക്ലാസുകള്‍ നയിച്ചു. പിടിഎ പ്രസിഡണ്ട് സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സുധ സ്വാഗതവും എസ്.ഇ.പി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ രാജേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു. സുരേന്ദ്രന്‍, സുമംഗല, ജലീല്‍, ജില്‍സി, റൂബി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *