മഴക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിിപഐഎം. സർക്കാരിന്റെ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മഴ മുന്നറിപ്പ് നൽകുന്നതിൽ ഗുരുതര പാളിച്ച ഉണ്ടായി. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല സ്ഥലങ്ങളും വെളളത്തിനടിയിലായിരുന്നു. ഇന്നലെ പൊന്നാനിയിൽ മുഖ്യമന്ത്രി പങ്കെടുത്ത വിരുന്നിനെ വിമർശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള എം വി ഗോവിന്ദന്റെ പ്രതികരണം.

മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഏറ്റവും കൂടുതൽ മഴപെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നുവെന്നത് കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് അദേഹം കുറ്റപ്പെടുത്തി.

ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ജനങ്ങളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാർപ്പിക്കുന്നതിനും അപകട സാധ്യതാ മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നതിനും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എംവി​ ​ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ജനങ്ങളെ ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംവി​ ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *