രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചത് 150ലധികം പേർ. അസമിൽ മാത്രം 95 മരണം.14 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും മഴ മുന്നറിയിപ്പ് നൽകി.ഡൽഹിയിലും ശക്തമായ മഴ. അസമിലെ മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിന്റെ 6 പേർ മരിച്ചു. ശക്തമായ മഴ മുൻനിർത്തി 14 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ധൻസിരി നദിയിൽ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ തുടരുകയാണ്. 1.6ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തെ പ്രളയ ബാധിതർ.563 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ ആണ്.ഉത്തർപ്രദേശിൽ ശക്തമായ മഴയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണ് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു.ഒരാൾ അപകടത്തിൽ ക്ക് പരിക്കേറ്റു.പ്രതാപ്ഗഡിലാണ് സംഭവം നടന്നത്. അപകടസമയം കുടുംബം ഉറക്കത്തിലായിരുന്നു.ഉത്തരാഖണ്ഡിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള മേഖലകളിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി.ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ എല്ലാ വിഭാഗങ്ങൾക്കും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദ്ദേശം നൽകി.ഡൽഹിയിലും നിലാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. ITO ഉൾപ്പെടെയുള്ള മേഖലകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ ഗതാഗതക്കുരുക്കും ഉണ്ടായി.ഡൽഹിയിൽ ശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ടാണ്.
