മാനന്തവാടി: പ്രധാനമന്ത്രിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി രാജ്യത്തുടനീളം നടക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രൂപേഷ് പിലാക്കാവ് അധ്യക്ഷത വഹിച്ചു. പുനത്തില്‍ രാജന്‍, വില്‍ഫ്രഡ് ജോസ്, ജയചന്ദ്രന്‍, അഖില്‍ കേളോത്ത്, ശ്രീജിത്ത് കണിയാരം, സംഗീത്, വൈജേഷ്, മുരളീധരന്‍, ദിലീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
