തരിയോട്: AI & Robotics Initiative for School Education (ARISE) പദ്ധതിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. KITE നല്‍കിയ fAdvanced Robotics Kit ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് ചടങ്ങില്‍ അവതരിപ്പിച്ചു.കുട്ടികളുടെ നൂതന ആശയങ്ങള്‍ പ്രയോജനപ്പെടുത്തി റോബോട്ടിക് സാങ്കേതികവിദ്യയില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍ പരിശീലനം നല്‍കും.

എച്ച്.എം ഉഷ ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.എസ്‌ഐടിസി ദിലീപ് കുമാര്‍, എസ്ആര്‍ജി കണ്‍വീനര്‍ സത്യന്‍,അന്‍ഷാദ്, ലേഖ ടീച്ചര്‍, കെഐടിഇ മെന്റര്‍മാരായ ജിനി ടീച്ചര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക അഭിരുചിയും സൃഷ്ടിപരമായ കഴിവുകളും വളര്‍ത്തുന്നതിന് പദ്ധതി സഹായകമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *