കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു.
പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ആർ കെ ഐ ഇ ഡി പി . പ്രളയം കാരണം ഉപജീവന മേഖലയിൽ ഉണ്ടായ നഷ്ടം നികത്തുക എന്നതാണ് പ്രധാനമായും ഇതിലൂടെ ഉദ്ദേശിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്കും കുടുംബ അംഗങ്ങൾക്കും സംരംഭം ആരംഭിക്കാനുള്ള പിന്തുണ നൽകി കൊണ്ട് ഉപജീവനം സാധ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായം, വിവിധ പരിശീലനങ്ങൾ, സാങ്കേതിക പിന്തുണകൾ, ഹാൻഡ്ഹോൽഡിങ് സപ്പോർട്ട് എന്നിവ നൽകി വരുന്നു. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബ്ലോക്ക് തലത്തിൽ ആരംഭിച്ച ഓഫീസ് സംവിധാനമാണിത്.

കൽപ്പറ്റ ബ്ലോക്കിലെ 9 സംരംഭങ്ങൾക്കുള്ള ധനസഹായ വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അരുൺ ദേവ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ,കുടുംബശ്രീ അസി.ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. എം സെലീന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ , സിഡിഎസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *