ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ നടപടി. പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ. MVD സ്വാക്ഡ് ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി. പിഴ അടയ്ക്കാൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്ക് എംഎൽഎ നിർദ്ദേശം നൽകിയിരുന്നു.

പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്.തങ്ങള്‍ ആറന്മുളയില്‍ ഓഫ് റോഡ് വാഹനവുമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയതാണെന്നും വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ അടൂരില്‍ എത്തിയപ്പോഴാണ് വാഹന പരിശോധന നടന്നതെന്നും വാഹന ഉടമ പറഞ്ഞു..

പവര്‍ കൂടിയ ലൈറ്റുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നും ഈ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എതിര്‍ വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ രാത്രിയിന്‍ അപകടത്തില്‍ പെടുമെന്നും എംവിഡി വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇടെയല്ല തങ്ങള്‍ വാഹന പരിശോധന നടത്തിയതെന്നും എംവിഡി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *