ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺഗ്രസും യു ഡിഎഫും ക്ഷേമ പെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും വർദ്ധിപ്പിച്ചതും എൽഡിഎഫ് സർക്കാരാണ്. ഇപ്പോൾ ക്ഷേമ പെൻഷൻ ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. 62 ലക്ഷം പാവപ്പെട്ടവ മനുഷ്യരുടെ ആശാകേന്ദ്രമാണ് ക്ഷേമ പെൻഷൻ. 62 ലക്ഷം ജനങ്ങളെയും നിരത്തി വലിയ പ്രക്ഷോഭം നടത്തുമെന്നും എം വി ഗോവിന്ദൻ. സർക്കാർ ഉടൻ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെൻഷൻ വർധിപ്പിച്ചതും കൃത്യമായി വിതരണം ചെയ്തതും എല്ലാ കാലത്തും LDF സർക്കാരുകളാണ്. സിപിഐഎമ്മിന്റെ കൊടിപിടിച്ച് സമരം നടത്തുകയല്ല ഉദ്ദേശിക്കുന്നത്. ഗുണഭോക്താക്കളെ എല്ലാം പങ്കെടുപ്പിച്ച് സമരം നടത്താനാണ് ആലോചിക്കുന്നത്. പദ്ധതി തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് പെൻഷന് എതിരായിരുന്നു. 1980 ൽ പെൻഷൻ തുടങ്ങിയപ്പോൾ പാദനപരമല്ല എന്നായിരുന്നു കെ. കരുണാകരൻ പറഞ്ഞത്. പെൻഷൻ ഉത്തരവ് പിൻവലിക്കും വരെ സമരം നടത്തും. പെൻഷൻ ഉപഭോക്താക്കളെ അടക്കം സംഘടിപ്പിച്ച് സമരമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കടലിൽ കാണാതായ മത്സ്യത്തൊഴിലാളുകളുടെ കുടുംബം വലിയ പ്രതിഷേധത്തിലാണ്. ഫിഷറീസ് മന്ത്രി എവിടെയെന്ന് അറിയില്ല അവരോട് സംസാരിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കടലിൽ പോയാൽ ബോഡി കിട്ടാൻ സമയമെടുക്കും എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എത്ര ലാഘവത്തോടെയാണ് മന്ത്രി സംസാരിക്കുന്നത്.രക്ഷാപ്രവർത്തകൻ രാജേഷിനെ കണ്ടെത്താനും ഫലപ്രദമായ തിരച്ചിൽ നടന്നില്ല. രാജേഷിന്റെ മൃതദേഹം തിരിച്ചുകൊണ്ടുപോയതും അപമാനകരമായ രീതിയിൽ. നിരുത്തരവാദപരമായ നിലയിലാണ് റവന്യു വകുപ്പ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
