മാനന്തവാടി: 50 ഗ്രാം ഉണക്ക കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവിനെ ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് പിടികൂടി. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ മഞ്ജുളി പറമ്പിൽ വീട്ടിൽ ജിഥുൻ എം.സി (26) യെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത് കേസ് (എൻ ഡിപിഎസ് ) എടുത്തത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എ യുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ പാർട്ടിയും ബാവലി എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ആനന്ദ്, അമൽ ജിഷ്ണു, മഹേഷ്. കെ എം, ഷാഫി. ഒ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്. പി എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *