കൽപ്പറ്റ: കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി.
കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർമ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താല്ക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കോട്ടവയൽ പാലം ബോയ്സ് എന്ന സംഘടനയിലെ യുവാക്കൾ ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്റ്റീൽ പൈപ്പിൽ പുതിയ കൊടിമരം അങ്കണവാടിക്ക് നിർമ്മിച്ച് നൽകി അവർ നാടിന് മാതൃകയായി.
