സുരക്ഷയെക്കരുതി താന്‍ മണ്ണില്‍ കുഴിച്ചിട്ട സമ്പാദ്യം മുഴുവന്‍ ഒരു വര്‍ഷത്തിന് ശേഷം നശിച്ച് പോയതില്‍ നെഞ്ച് തകര്‍ന്ന് രാജസ്ഥാനിലെ ഒരു കര്‍ഷകന്‍. രാജസ്ഥാനിലെ ബലോട്ര ജില്ലയില്‍ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തില്‍ കുടുംബത്തിലുള്ളവരോടും പോലും പറയാതെ കുഴിച്ചിട്ടത്. എന്നാല്‍ സ്ഥിരം മദ്യപാനിയായ ഇയാള്‍ പണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. 

ഒരു കെട്ടിടം പണിയുടെ ആവശ്യത്തിനായി തന്റെ സമ്പാദ്യം പുറത്തെടുക്കാന്‍ നോക്കിയപ്പോഴാണ് തനിക്ക് പിണഞ്ഞ ഏറെ ദൗര്‍ഭാഗ്യകരമായ ഈ അമളി കര്‍ഷകന്‍ തിരിച്ചറിയുന്നത്. പിന്നീട് അദ്ദേഹം ഇക്കാര്യം കുടുംബത്തോട് പറഞ്ഞപ്പോള്‍ അവരും പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തോളം കഴിഞ്ഞ് ട്രാക്ടറര്‍ ഉപയോഗിച്ച് നിലം ഉഴുന്നതിനിടെ പോല്‍ത്തീന്‍ ബാഗില്‍ പൊതിഞ്ഞു വച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈര്‍പ്പം മൂലവും ചിതലരിച്ചും നോട്ടുകള്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്നു.

നാട്ടിലുള്ള ബാങ്കുകള്‍ നോട്ട് മാറി നല്‍കാന്‍ തയാറല്ല. ജയ്പൂരിലെ പ്രധാന ബ്രാഞ്ചുകളെ സമീപിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ദാരിദ്ര്യാവസ്ഥയിലുള്ള മംഗിലാലിന് ജയ്പൂര്‍ വരെ പോകാനുള്ള പണം പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *