പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് ഇന്നലെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് ടി ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്തു. ടി ജി മോഹൻദാസിനെതിരെ കലാപ ആഹ്വാനം അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് നേരത്തെ ചുമത്തിരുന്നത്. കൂടുതൽ പരാതികൾ പരിശോധിച്ച ശേഷം സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തിയിരുന്നു.

ടി ജി മോഹൻദാസിന്റെ മൊബൈൽ പരിശോധനയിൽ നിന്നാണ് അധിക്ഷേപ വീഡിയോ കണ്ടെത്തിയത്. വീഡിയോ സ്വന്തം ഫോണിൽ റെക്കോർഡ് ശേഷം അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ടിജി മോഹൻദാസിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *