മാനന്തവാടി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ദേശീയ ലൈബ്രേറിയന്‍ ദിനാഘോഷം സംഘടിപിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് ആമുഖമവതരിപ്പിച്ചു. ചീഫ് ലൈബ്രേറിയന്‍ ഷിനോജ് വി.പി സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രസിഡണ്ട് അരുണ്‍ ദാസ് ഇ വി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ കലാസാം സ്‌കാരിക സ്ഥിരം സമിതി അധ്യക്ഷന്‍ പി വി എസ് മൂസ ദിനാചരണം ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സുരേഷ് ബാബു ലൈബ്രേറിയന്‍ ദിന സന്ദേശം നല്‍കി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഷബിത ടീച്ചര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഷാജന്‍ ജോസ് എന്നിവര്‍ ലൈബ്രറിയന്‍മാര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. എ അജയകുമാര്‍ , ശ്വേത, ജയപ്രകാശ്, ജിതിന്‍ എം സി , തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *