തലപ്പുഴ: മത്സ്യവിതരണത്തിനിടെ അപകടത്തില്‍ മരിച്ച മത്സ്യ തൊഴിലാളി തലപ്പുഴ കുന്നത്തൊടിയില്‍ അന്‍വറിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പ് ഇന്‍ഷൂറന്‍സ് തുക കൈമാറി. അപകട ഇന്‍ഷൂറന്‍സ് തുകയായ പത്ത് ലക്ഷം രൂപ ഫിഷറീസ് റീജണല്‍ ഓഫീസര്‍ അബ്ദുള്‍ മജീദ് അന്‍വറിന്റെ ഭാര്യ സിജിലയ്ക്ക് കൈമാറി.ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജസ്‌ന, ഫിഷറീസ് ഓഫീസര്‍ സജിതകുമാരി, മല്‍സ്യതൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി വി അഷറഫ് മാനന്തവാടി, സഹീര്‍ തലപ്പുഴ, അസ്മില തുടങ്ങിയവര്‍ പങ്കെടുത്തു.
