വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബറിയുടെ തൊണ്ണൂറാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.കെ സുരേഷ് ബാബു തലശ്ശേരി നിര്‍വ്വഹിച്ചു. വാര്‍ഷിക സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കമര്‍ ലൈല ടി.എം അധ്യക്ഷയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ലതിക, ആത്തിക്ക ഭായ് എം( വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍), മെമ്പര്‍മാരായ റംല മുഹമ്മദ്, സുമയ്യ ചാത്തോത്ത്, ലീല ഗണേശന്‍, ഗീത സി.സി, അബ്ദുള്ള കണിയാങ്കണ്ടി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സക്കീന കുടുവ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സത്യവതി.എസ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.റ്റി. സുഗതന്‍, താലൂക്ക് ജോ.സെക്രട്ടറി പി.റ്റി. സുഭാഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ വി.കെ.ശ്രീധരന്‍, എം.മുരളീധരന്‍, ലൈബ്രറി പ്രവര്‍ത്തകരായ എം.ചന്ദ്രന്‍, പി.ജെ ആന്റണി, മിഥുന്‍ മുണ്ടക്കല്‍, സൂപ്പി പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.സുധാകരന്‍ സ്വാഗതവും ട്രഷറര്‍ മണികണ്ഠന്‍ എം നന്ദിയും പറഞ്ഞു
