മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ മണ്ണെടുപ്പ് കൊണ്ട് ഉണ്ടായ മണ്ണിടിച്ചില്‍ കാരണം നിര്‍ത്തിവെച്ചിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിട്ടു. വയനാടിന്റെ യാത്ര ദുരിതത്തിനുള്ള ശാശ്വത പരിഹാരവും കേരളത്തിന് മറ്റു സംസ്ഥാനങ്ങളുമായി ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള മാര്‍ഗവുമായ കേരളത്തിന്റെ ഈ സ്വപ്നപദ്ധതി ഉടന്‍ പുനരാരംഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു
വ്യാപാരി ദിനത്തില്‍ യൂണിറ്റ് പ്രസിഡന്റ് റഫീക്കിന്റെ അദ്ധ്യക്ഷതയില്‍ മേപ്പാടി അക്ഷരം ഗ്രന്ഥ ശാലയില്‍ ചേര്‍ന്നയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോജിന്‍ ടി ജോയ് ഉദ്ഘാടനം ചെയ്തു.തുരങ്ക പാത നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രമേയം ജില്ലാ സെക്രട്ടറി നജീബ് പൂങ്കടന്‍ അവതരിപ്പിച്ചു യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് ഷൈജല്‍ കുന്നത്ത്, ജനറല്‍ സെക്രട്ടറി റഷീദ്, ട്രഷറര്‍ ജയ്‌സന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *