പുൽപ്പള്ളി : പുൽപ്പള്ളി ടൗൺ പരിസരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ആനപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ കർഷകനായ ഇടത്തുംപറമ്പിൽ ബേബിയുടെയും കിഴക്കേപാലിയത് ഷാജിയുടെയും പറമ്പിലെ മുഴുവൻ കൃഷികളും കുത്തിക്കിളച്ച് പൂർണ്ണമായും നശിപ്പിച്ചു.
​കമുങ്ങ്, കാപ്പി തൈകളും കപ്പ, ചേന, കാച്ചിൽ അടക്കമുള്ള വിളകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
​രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയുയർത്തുന്നുണ്ട്.
​പ്രദേശത്ത് അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നു പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *