തരുവണ: ഗവണ്‍മെന്റ് യുപി സ്‌കൂള്‍ തരുവണയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പാര്‍ലമെന്റ് യോഗം ചേര്‍ന്നു. സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് വിവിധ ക്ലാസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍പങ്കെടുത്തു. സ്പീക്കര്‍ സദീദ ഷെറിന്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. സ്‌കൂള്‍ ലീഡര്‍ ഫാത്തിമ യുംന, ഡെപ്യൂട്ടി ലീഡര്‍ മുഹമ്മദ് സഹല്‍ കെ എം എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കുട്ടികളുടെ ആവശ്യങ്ങളും ചര്‍ച്ച ചെയ്തു

പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷാഫി സി , പിടിഎ വൈസ് പ്രസിഡന്റ് ഇബ്രാഹിം എം

എസ് എം സി ചെയര്‍മാന്‍ മുഹമ്മദലി കെവൈസ് ചെയര്‍മാന്‍ നാസര്‍ എ കെപൂര്‍വ വിദ്യാര്‍ത്ഥി എക്‌സിക്യൂട്ടീവ് അംഗങ്ങളായ മമ്മൂട്ടി ആരം, ജമാല്‍ എ കെ
മദര്‍ പി ടി എ പ്രസിഡന്റ് നൗഷജ പിസി തുടങ്ങിയവരും
മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നതിന് വേണ്ടി
പ്രത്യേക ക്ഷണിതാക്കളായി
എത്തിയിരുന്നു.
രാവിലെ നടന്ന സ്വാതന്ത്ര്യദിന പ്രത്യേക അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ എ അജയകുമാര്‍ പതാക ഉയര്‍ത്തി .
വാര്‍ഡ് മെമ്പര്‍ മമ്മൂട്ടി മദനി മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *