മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെമാറ്റം അനിവാര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് സിപിഐ നടത്തുന്ന ഡല്‍ഹി മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ കാല്‍നട ജാഥ നടത്തി.ഒണ്ടയങ്ങാടിയില്‍ നിന്ന് ആരംഭിച്ച് മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ച പ്രചരണ കാല്‍നട ജാഥയുടെ ഉദ്ഘാടനം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി കെ ശശീധരന്‍ ജാഥാ ക്യാപ്റ്റന്‍ ക്ലീറ്റസ് കിഴക്കേമണ്ണൂരിന് പതാക നല്‍കി നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മറ്റി അംഗം അഗസ്റ്റിന്‍ കൊല്ലംമാട്ടേല്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടിയില്‍ നടന്ന സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി ശോഭരാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗം ജ്യോതിഷ്അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം നിഖില്‍ പത്മനാഭന്‍, കെ.സജി വന്‍, ബിജു പി .എസ് എന്നിവര്‍ സംസാരിച്ചു
