മാനന്തവാടി: ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്ന കേരള മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേയും നിലപാട് അംഗീകരിക്കാനാവില്ലന്ന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി.അഖില്‍ പ്രേം. വന്ദേമാതരത്തെ അപമാനിക്കുന്ന കേരള സര്‍ക്കാരിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്രതിഷേധത്തിന് ശേഷം പ്രവര്‍ത്തകര്‍ കേരള മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും വന്ദേമാതരം മുഴുവനായി ആലപിക്കുകയും ചെയ്തു. ശ്രീജിത്ത് കണിയാരം അധ്യക്ഷത വഹിച്ചു.
പുനത്തില്‍ രാജന്‍, കെ.ജയേന്ദ്രന്‍, അഖില്‍ കേളോത്ത്, രൂപേഷ് പിലാക്കാവ്, രാഗില്‍ പി.ജി, നിധീഷ് ലോകനാഥ്, ദിലീപ് കെ.എസ്, ശരത് കുമാര്‍, ഷംജിത്ത് ഇ.ബി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *