മാനന്തവാടി: മാനന്തവാടി ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നടത്തുന്ന ലോണ്‍ തട്ടിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി. ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നിരവധി ആളുകളുടെ പേരിലാണ് ഇപ്പോള്‍ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പോലും അറിയാതെ പുറത്തുവന്നിരിക്കുന്നത്. സിബില്‍ സ്‌കോര്‍ ചെക്ക് ചെയ്യുമ്പോള്‍ അത് കുറഞ്ഞ് വരുന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ആണ് ശ്രീറാം ഫിനാന്‍സില്‍ നിന്നും ഇത്തരത്തിലുള്ള ലോണ്‍ അവര്‍ പോലും അറിയാതെ എടുത്തിട്ടുള്ളത് എന്ന് മനസ്സിലാക്കിയിട്ടുള്ളത്. ഇതിന്റെ പേരില്‍ നിരവധി ആളുകളാണ് പരാതിയുമായി ഫിനാന്‍സില്‍ വന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശ്രീറാം ഫിനാന്‍സ് ഉപരോധിച്ചതിന്റെ ഭാഗമായി നിലവിലുള്ള ലോണ്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ട് ആകാത്ത വിധം ഒരാഴ്ച കൊണ്ട് ക്ലിയര്‍ ചെയ്തു കൊടുക്കാമെന്ന് എഴുതി അറിയിച്ചതായും പ്രസ്തുത ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചതായും നേതൃത്വം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *