പടിഞ്ഞാറത്തറ :കർഷക ദിനാചരണത്തിൻ്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക റാലിയും ആദരവ് ചടങ്ങും നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമ്മിശ്ര കർഷകരും മികച്ച യുവകർഷകൻ,വനിതാ കർഷക , മുതിർന്ന കർഷകൻ, എസ് ടി കർഷകൻ, ക്ഷീര കർഷകൻ, മത്സ്യ കർഷകൻ, പച്ചക്കറി കർഷകൻ, എസ് സി കർഷകൻ, തേനീച്ച കർഷകൻ, വിദ്യാർഥി കർഷകൻ എന്നിവരെയും സംസ്ഥാന കർഷക അവാർഡിനായി കർഷക ജ്യോതി വിഭാഗത്തിൽ നിന്നു തിരഞ്ഞെടുത്ത കർഷകനെയും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. യുപി സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച കർഷക റാലി പടിഞ്ഞാറത്തറ ടൗൺ ചുറ്റി സാംസ്കാരിക നിലയത്തിൽ സമാപിച്ചു. ആദരവ് ചടങ്ങ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്മ കെ കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസഫ് പുല്ലു മാരിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ കമലരാമൻ, ബ്ലോക്ക് മെമ്പർമാരായ ബുഷ്‌റ വൈശ്യൻ, ബിന്ദു ചുണ്ടക്കണ്ടി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍, ചെയർപേഴ്സൺമാരായ സാജിത നൗഷാദ്, അമ്പിളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മമ്മൂട്ടി പി സി , സുഹറ പാലോളി , ഷിബു കരിപ്പാൽ , രമ്യ പ്രശോഭ് , ശ്രീജിത്ത് പി എസ് , ശാന്ത ബാബു, സൗമ്യ റിനീഷ്, ജോണി എം വി , ബീന മനോജ്, മുഹമ്മദ് പോള, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം മുഹമ്മദ് ബഷീർ, നന്നാട്ട് ജോണി, എം ടി അനിൽകുമാർ, രാജീവൻ സി, റഷീദ് ചക്കര , ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ എൻ ബി ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ആര്യ പിജെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ വിനോദ് നന്ദിയും പറഞ്ഞു.
