കുടുംബശ്രീ ജില്ലാ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാടൻ വയലേലകളിൽ നടീൽ ഉത്സവമായ കമ്പളനാട്ടി തൃശ്ശിലേരിയിൽ സംഘടിപ്പിച്ചു. കാർഷിക സംസ്കൃതിയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതി ജില്ലയിൽ പലയിടത്തും കമ്പളനാട്ടി സജീവമായി നടന്നുവരികയാണ്. വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ ആചാരത്തിന്റെ ഭാഗമായി തുടിയുടെയും ചീനിയുടെയും സഹായത്തോടെ വയലേലകളിൽ നൃത്തമാടി ഞാറ് നടുന്നതാണ് കമ്പളനാട്ടി.

കാർഷിക പാരമ്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് അവ പകർന്നുനൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അമ്പലവയൽ കാർഷിക കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും കമ്പളനാട്ടിയിൽ പങ്കെടുത്തു. സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്ന ശ്രമശക്തി സംസ്ഥാനതല അവാര്‍ഡ് കരസ്ഥമാക്കിയ തിരുനെല്ലി സ്വദേശി കെ.എസ് ശ്രിനോജിനെയും, മികച്ച ജെഎൽജികളെയും മെമെന്റോ നൽകി ആദരിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ ഞാറ് നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ വസന്തകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ. വാർഡ് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ രജനി, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എം സെലീന തുടങ്ങിയവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *