കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് കുരുക്ക് മുറുകുന്നു. ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് പരിശോധിക്കുകയാണ് ഇ ഡി. 85 ലക്ഷം രൂപ വിദേശത്തേക്ക് അയച്ചതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകളാണ് ഇ ഡി നടത്തുന്നത്. നന്ദുലാലിന്റെ കാര്‍ഡ് ഉപയോഗിച്ച് അനധികൃതമായ ഇടപാടുകള്‍ നടത്തി എന്നുള്‍പ്പെടെയുള്ള പുതിയ കണ്ടെത്തലുകളും ഇ ഡിക്ക് മുന്നിലുണ്ട്. 20.5 കോടി രൂപയുടെ ഇടപാടുകള്‍ പല ഘട്ടങ്ങളിലായി വീണ നടത്തിയിട്ടുണ്ടെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം നേതാക്കളുടെ നിലപാടിനെ പിന്തുണയ്ക്കാന്‍ സിപിഐ തയ്യാറായിട്ടില്ല. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാസപ്പടി കേസിലെ ഇഡി അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയേയും കടന്ന് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളില്‍ എത്തിനില്‍ക്കുകയാണ്. ഹവാല ഇടപാട് കൂടി സംശയിക്കുന്ന ഇടപാടിനെ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്.

മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പുറത്തുവിട്ടത്. വീണ ടിയുടെ ഡയറിയിലെ കൈയ്യെഴുത്ത് പ്രതികളില്‍ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്നാണ് സൂചന ലഭിച്ചെന്നും, 20.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നെന്നുമാണ് ഇഡി കണ്ടെത്തല്‍. വരുമാനത്തില്‍ അധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഇന്റര്‍നെറ്റ് റൂട്ടറിന് വേണ്ടി ഉപയോഗിച്ചെന്നുമാണ് ഇഡി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്. ഡയറില്‍ നിന്നുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടത്തിയ റെയ്ഡില്‍ ഇലട്രോണിക് ഉപകരണങ്ങളും രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ചതില്‍ അധികം തുകയുടെ ഇടപാടുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതിനിടെ വീണടിയുടെ പങ്കാളിത്ത സ്ഥാപനമായ ലേക്കര്‍ ഇന്ത്യ കോര്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മുന്‍ മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *