അരപ്പറ്റ: സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ലത്തീഫ് പി.കെ. അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ജില്ലാ കൺവീനർ ശ്യാൽ കെ. എസ്. മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ബിനു പി. തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മുപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റഹിയാനത്ത്, മേപ്പാടി സി.എം.എസ്.എച്ച്. ചർച്ച് ചെയർമാൻ റവ. ജോ വർഗീസ് മലയിൽ, വാർഡ് മെമ്പർ ഷഫീഫ് അടാട്ടിൽ, എൻ.എസ്.എസ്. ക്ലസ്റ്റർ കൺവീനർ സുഭാഷ് വി. പി., എം.പി.ടി.എ. പ്രസിഡന്റ് സൈഫുന്നീസ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ലിസ ഐവറീന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
