47- മത് കേരള പോലീസ് ഗെയിംസ് & അത്ലറ്റിക്സ് മീറ്റ് 2026 ന്റെ ഭാഗമായി കോഴിക്കോട് പോലീസ് ക്ലബ്ബിൽ വെച്ച് നടന്ന സംസ്ഥാനതല പോലീസ് പഞ്ച ഗുസ്തി മത്സരത്തിൽ വയനാട് പോലീസിന്റെ യശസ്സ് ഉയർത്തി മൂന്ന് പേർ മെഡൽ നേടി. 70 കിലോഗ്രാം വിഭാഗത്തിൽ ഡി.എച്ച്.ക്യു.വിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത് കേശവ റാം വെള്ളിമെഡലും, സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് 90 +കിലോ വിഭാഗത്തിൽ വെങ്കല മെഡലും, സിവിൽ പോലീസ് ഓഫീസർ അനിൽ സക്കറിയ 65 കിലോ വിഭാഗത്തിൽ വെങ്കല മെഡലും നേടി ജില്ലാ പോലീസിന്റെ യശസ്സ് ഉയർത്തി.
