തരിയോട്: സ. വർഗീസ് വൈദ്യർ പെയിൻ ആൻ്റ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തരിയോട് പഞ്ചായത്തിലെ കിടപ്പുരോഗികൾക്കുള്ള ഓണം കിറ്റ് വിതരണം ചെയ്തു.വിതരണം അനിഷ് കുമാർ നിർവ്വഹിച്ചു. സുമനസ്സുകളിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് മുൻഗണനാടിസ്ഥാനത്തിൽ അർഹരായ രോഗികളുടെ വീടുകളിലാണ് കിറ്റുകൾ എത്തിച്ചു നൽകിയത്.
ചടങ്ങിൽ പ്രദേശത്തെ പ്രമുഖ വ്യക്തികളും ഭാരവാഹികളുമായ സ: വിനോദ് മാസ്റ്റർ, കെ.ടി. ബിജു, അനിൽ കൃഷ്ണ, രാജേഷ്, ശിവാനന്ദൻ, ജോർജ് കൂവക്കൽ, സണ്ണി ചൂരക്പ്രായിൽ, ഗ്രീഷ്മ തുടങ്ങിയവർ സംബന്ധിച്ചു.
രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് ആശ്വാസമേകാൻ സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും പരിപാടിയിൽ പങ്കെടുത്തവർക്കും കൺവീനർ പി.കെ. മുസ്തഫ, പ്രസിഡന്റ് ഷിബു കെ.ടി. എന്നിവർ നന്ദി അറിയിച്ചു.
