മാനന്തവാടി: തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷന്‍ ഓണം കളറാക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ഷിബു കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷെല്ലി ജിന്‍സ്, കൗവല്ല്യ അച്ചപ്പന്‍, ലിസി ജോസ്, സബിത,മജ്ജുള അശോകന്‍, സ്മിത അനില്‍കുമാര്‍ , മുന്‍ കൗണ്‍സിലര്‍ ലൈലസജി, എ.ഡി എസ് പ്രസിഡന്റ് ബിന്ദു, ഷീല സിബി തുടങ്ങിയവര്‍ സംസാരിച്ചു. രാഷട്രപതി അവാര്‍ഡ് ലഭിച്ച ഫയര്‍ പോഴ്‌സ് ഉദ്യോഗസ്ഥന്‍ സെബാസ്റ്റ്യന്‍, കാര്‍ഷിക മേഖലക്ക് നേതൃത്വം നല്‍കുന്ന ബാലന്‍ കുടല്‍കടവ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *