കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 157 ആയി. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തില്‍ 750ല്‍ അധികം ആളുകളെ കാണാതായതാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 142 ഇന്ത്യക്കാരുമുണ്ട്. 36 മലയാളികളെയും കാണാതായിട്ടുണ്ട്‌. കൈലാസ മാനസസരോവര്‍ യാത്രയ്ക്കായി എത്തിയവരായിരുന്നു കാണാതായവര്‍. ദുരന്തത്തില്‍ നേപ്പാള്‍ പൊലീസ് 157 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റുന്നതിനായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുരന്തത്തില്‍ 403 വിനോദസഞ്ചാരികളെ കാണാതായതായും അവരില്‍ 341 പേര്‍ വിദേശികളാണെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു. കാണാതായവില്‍ 142 ഇന്ത്യക്കാരും ഓസ്ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മിന്നല്‍പ്രളയത്തില്‍ ചെളിക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നേപ്പാളിലെ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം തുടരുകയാണ്. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബലേന്ദ്ര ഷാ എല്ലാ സര്‍ക്കാര്‍ വിഭവങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *