ഗാസിയാബാദ് ∙ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.വേവ് സിറ്റിയിലെ വീടിനു സമീപത്തുള്ള കടയിൽ നൂഡിൽസ് വാങ്ങാൻ പോയതാണ് ഏഴാം ക്ലാസുകാരി. ഉച്ചസമയത്താണ് നാടിനെ നടുക്കിയ സംഭവം. കുട്ടി പഠിക്കുന്ന അതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയും മറ്റു രണ്ടു പേരും ചേർന്ന് പത്താം ക്ലാസുകാരന്റെ ബന്ധുവിന്റെ വീട്ടിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ ഈ വീട്ടിൽ വച്ചായിരുന്നു അതിക്രമം.സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ കുട്ടിയോട് വൈകിയത് എന്താണെന്ന് ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. പിന്നിലെ കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *