സർക്കാറിൻ്റെ ഓണം വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയതായി കൃഷി വകുപ്പ് മന്ത്രി മന്ത്രി ടി സിദ്ദിഖ്. ഓണാഘോഷ പരിപാടിയുടെ ഭാഗമായി സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ കർളാട് തടാകത്തിൽ നടന്ന സംസ്ഥാനതല കയാക്കിങ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരും വർഷങ്ങളിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി കർളാട് കേന്ദ്രീകരിച്ച് കൂടുതൽ മികവാർന്ന പരിപാടികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ട് പേർ വീതമുള്ള 11 ടീമുകൾ മത്സരിച്ച സംസ്ഥാനതല കയാക്കിങിൽ അനൂപ്- ബിജു ദേവസ്യ ടീം ഒന്നാം സ്ഥാനം നേടി. വിഷ്ണു-മിഥുൻ ടീം രണ്ടാം സ്ഥാനവും നിതീഷ്- മധു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കർളാട് തടാക പരിസരത്ത് നടന്ന പരിപാടിയിൽ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂസി ബാബു അധ്യക്ഷയായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി സണ്ണി, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷമീം പറക്കണ്ടി, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *