അഞ്ചുകുന്ന്: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് സ്‌കൂള്‍ പിടിഎ യോഗം ആവശ്യപ്പെട്ടു. 20 ഓളം ഉന്നതികളിലെ 100 കണക്കിന് കുട്ടികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളും ആശ്രയിക്കുന്നത് ഈ സ്‌കൂളിനെയാണ്. ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ ഹൈ സ്‌കൂള്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഉഷാ വിജയന്‍ എംഎല്‍എ ക്ക് നിവേദനം നല്‍കി. സ്‌കൂള്‍ മാനേജര്‍ ജെറോം ചിങ്ങന്തറ, പിടിഎ പ്രസിഡന്റ് ഇസ്ഹാഖ്, ഹെഡ്മാസ്റ്റര്‍ ഗോപകുമാര്‍, വാര്‍ഡ് മെമ്പര്‍ ജമീല ശറഫുദ്ധീന്‍ ,ഷാഫി കെ.വി തുടങ്ങിയവര്‍ പങ്കെടുത്തു.
