കല്‍പ്പറ്റ: വയനാട് ലജില്ലയിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമായി(ഇഎസ്എ) കരട് വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ 27ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനി മൂന്നാഴ്ചയാണുള്ളത്. കേന്ദ്ര വിജ്ഞാപന പ്രകാരം ജില്ലയിലെ പേര്യ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, കിടങ്ങനാട്, ന!ൂല്‍പ്പുഴ, അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളാര്‍മല വില്ലേജുകള്‍ പൂര്‍ണമായും പരിസ്ഥിതിലോല പ്രദേശമാണ്. കാര്‍ഷിക മേഖലയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളുമാണ് ഇ!ൗ വില്ലേജുകള്‍. ഗോത്രവിഭാഗങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാകും. ഉന്നതികളിലെ അടിസ്ഥാനസൗകര്യ വികസനമടക്കം നിലയ്ക്കും.ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍ എന്നിവയിലെല്ലാം നിയന്ത്രണങ്ങളുണ്ടാകും. ജനജീവിതം തകര്‍ക്കുന്ന നടപടിക്കെതിരെ ജില്ലയിലെ മന്ത്രി ടി സിദ്ദിഖും എംഎല്‍മാരും ഒരക്ഷരം പറഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരും യുഡിഎഫ് നേതൃത്വവും മൗനത്തിലാണെന്നും സിപിഐഎം ആരോപിച്ചു.
ജില്ലയിലെ മുഴുവന്‍ വില്ലേജുകളെയും പരിസ്ഥിതിലോല പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര വിദഗ്ധ സമിതിയോട് നേരെത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ തുടങ്ങിയവ സംരക്ഷിച്ച് വനമേഖലകളെ മാത്രം ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എല്‍ഡിഎഫ് നിലപാട്. കാര്യക്ഷമമായ ഇടപെടലായിരുന്നു അന്ന് സംസ്ഥാന സര്‍ക്കാരിന്റെത്. ഇപ്പോള്‍ കേന്ദ്രം വീണ്ടും വിജ്ഞാപനം ഇറക്കിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന മ!ൗനം ആശങ്കാജനകമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെട്ടിട്ടും, ഹര്‍ത്താല്‍വരെ നടത്തി പ്രതിഷേധിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറിയോയെന്ന് വ്യക്തമാക്കണം.
എല്‍ഡിഎഫ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വമ്പിച്ച ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
