മീനങ്ങാടി : ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാനുള്ള സർക്കാർ നടപടിയെ ആൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. വയനാട് ചുരം ബദൽ പാതകൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും, വയനാട് ടൂറിസം ബ്രാൻഡ് പ്രഖ്യാപനം ഉടൻ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ യോഗം ഉദ്‌ഘാടനം ചെയ്തു. മനു മത്തായി, അനീഷ് വരദൂർ, ദിലീപ്, പോൾ, ലിമേഷ്, അജൽ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *