മാനന്തവാടി:വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഫ്ലവർ ഷോയുടെ മുന്നോടിയായുള്ള പൂച്ചട്ടികളിൽ വിത്തുപാകുന്ന പ്രവൃത്തികൾക്ക് ദ്വാരകയിൽ തുടക്കമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം നിർവഹിച്ചു.
ഫ്ലവർ ഷോയുടെ ഭാഗമായി ആറായിരത്തോളം ചട്ടികളിലാണ് മണ്ണ് നിറച്ച് വിത്തുപാകുന്നത്. ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ്, എടവക കൃഷി ഓഫീസർ സുനിൽ കെ.ജി., ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, പി. സുരേഷ് ബാബു, ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസഫ്, ലോജിസ്റ്റിക്സ് കമ്മിറ്റി ചെയർമാൻ ഷിൽസൺ കോക്കണ്ടത്തിൽ, കോർ കമ്മിറ്റി അംഗം ഷൈജിത് വി. എം., സെക്രട്ടറി ജെഫ്‌റിൻ ടോം, എന്നിവർ പങ്കെടുത്തു. ഡിസംബർ 20 മുതൽ 23 വരെ നടക്കുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫ്ളവർഷോയ്ക്ക് പുറമെ നാലു ദിനങ്ങളിലും വിവിധ സംഗീത പരിപാടികളും അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *