മാനന്തവാടി: മാനന്തവാടി ബാര്‍ അസോസിയേഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സ്‌പെക്ട്ര ഡയഗ്‌നോസ്റ്റിക് സെന്റര്‍ മാനന്തവാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിജു ഉദ്ഘാടനം ചെയ്തു.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ശ്യാം ജേക്കബ് സ്വാഗതം ആശംസിച്ചു. മുന്‍സിഫ് മജിസ്‌ട്രേറ്റ് ആനന്ദ് പരത്തറ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഡോ. ഫാത്തിമത്ത് സുഹറ, ഡോ. രജിഷ് എം, ഡോ. അശ്വതി ഭരതന്‍, ഡോ. രേഖ ആകാശ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ക്യാമ്പില്‍ വെച്ച് സൗജന്യ ആയുര്‍വേദ മരുന്ന് വിതരണവും വിവിധ രോഗനിര്‍ണയ പരിശോധനകളും നടന്നു.

മെഡിക്കല്‍ ഓഫീസര്‍മാരും സ്‌പെക്ട്ര ഡയഗ്‌നോസ്റ്റിക് സെന്ററിലെ ടെക്‌നീഷ്യന്‍മാരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ബാറിലെ അഭിഭാഷകര്‍, അഭിഭാഷക കുടുംബാംഗങ്ങള്‍, കോടതി ജീവനക്കാര്‍, അഡ്വക്കറ്റ് ക്ലര്‍ക്കുമാര്‍ തുടങ്ങി നിരവധിയാളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ചടങ്ങിന്റെ അവസാനത്തില്‍ അഡ്വക്കറ്റ് നാഫല്‍ ബാരിക്കല്‍ നന്ദി രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *