മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന കിളിവാതിൽ എന്ന ബാലവേദി ദ്വൈമാസികയുടെ കവർപേജ് പ്രകാശനം മീനങ്ങാടി സുധിക്കവലയിൽ വെച്ച് പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി രാമകൃഷ്ണൻ, ബാലവേദി ഉപസമിതി ജില്ലാ കൺവീനർ ശാലിനി തങ്കച്ചൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറിവി മനോജ് കുമാർ, ബാലവേദി ഉപസമിതി സംസ്ഥാന കൺവീനർ അഭിജിത്ത് കെ എ, കേന്ദ്ര നിർവാഹക സമിതി അംഗം പി വി ദിവാകരൻ, ജില്ലാ പ്രസിഡൻ്റ് എ ജനാർദ്ദനൻ, ജില്ലാ സെക്രട്ടറി കെ പി സുനിൽ കുമാർ, ബാലവേദി ഉപസമിതി സംസ്ഥാന കമ്മിറ്റി അംഗം അശ്വിൻ ജോസഫ് ടി ടി, ബാലവേദി ഉപസമിതി വയനാട് ജില്ലാ ചെയർപേഴ്സൺ വി എൻ ഷാജി, ജില്ലാ കമ്മിറ്റി അംഗം കെ ബാലഗോപാലൻ, സി കെ ശിവരാമൻ , വിജയൻ ചെറുകര തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *