മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ മരുന്ന്, പരിശോധന, ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി രോഗിസൗഹൃദ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി.

രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളും ഓഫീസുകളും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കുക,ആവശ്യമായ ജീവനക്കാരെ നിയമിക്കുക, മരുന്നുകൾ സ്ഥിരമായി ലഭ്യമാക്കുക, ലാബ് പരിശോധനകൾ വർധിപ്പിക്കുക, ലാബ്-ബില്ലിംഗ് കൗണ്ടറുകൾ കൂട്ടി കാത്തിരിപ്പ് സമയം കുറയ്ക്കുക,
Single Window Patient Facilitation Counter, Patient Help Desk / Tribal Patient Facilitation Desk എന്നിവ ആരംഭിക്കുക,ഡിജിറ്റൽ സേവനങ്ങൾ, വ്യക്തമായ മലയാളം ദിശാസൂചക ബോർഡുകൾ, ഫലപ്രദമായ പരാതി പരിഹാര സംവിധാനം എന്നിവ ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അത് പോലെ
ടോയ്ലറ്റ് സൗകര്യം , ചൂടുവെള്ളം, കുടിവെള്ളം, ഇരിപ്പിടം, കാത്തിരിപ്പ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്നും നിവേദനത്തിൽ പറഞ്ഞു.

ജില്ലാ ജോയിന്റ് കൺവീനർ അൻഷിഫ് പി, മാനന്തവാടി അസംബ്ലി ട്രഷറർ സൈനുദ്ധീൻ സി.കെ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *